Connect with us

International

കടല്‍ക്കൊല കേസില്‍ രാജ്യാന്തര കോടതി വിധി മാനിക്കുന്നു; ഇറ്റലി

Published

|

Last Updated

റോം |  കേരളത്തിന്റെ തീരക്കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ സൈനികര്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഇന്ത്യക്ക് അനുകൂലമായുള്ള അന്താരാഷ്ട്ര കോടതി വിധിയില്‍ പ്രതികരിച്ച് ഇറ്റലി. രാജ്യാന്തര കോടതി വിധി മാനിക്കുന്നുവെന്ന് ഇറ്റാലിയന്‍

വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈനോ പറഞ്ഞു. കാലങ്ങളായുള്ള വേദനക്കുശേഷം ഈ കേസില്‍ പൂര്‍ണവിരാമം വന്നിരിക്കുന്നു. കേസില്‍പെട്ട നാവികര്‍ക്കും അവരുടെ കുടുംബത്തിനും ഒപ്പം നില്‍ക്കുന്നു. എന്നാല്‍ സഹകരണമെന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ കോടതിവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----