Connect with us

Covid19

അമേരിക്കയില്‍ 24 മണിക്കൂറിനിടെ അമ്പതിനായിരത്തോളം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  അമേരിക്കയെ പൂര്‍ണമായും പിടിമുറുക്കി കൊവിഡിന്റെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 48,785 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുന്ന രാജ്യത്തെ ഞെട്ടിക്കുന്നതാണ് ഇന്നലെയുണ്ടായ കണക്ക്.

രാജ്യത്ത് ഇതിനകം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 28,28,738 ആയി ഉയര്‍ന്നു. ഇന്നലെയുണ്ടായ 615 മരണം അടക്കം രാജ്യത്ത് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത് 1,31,413 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ 11,85,019 പേരാണ് രോഗമുക്തി നേടിയത്. 15,12,306 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ന്യൂയോര്‍ക്ക് നഗരത്തിലാണ് അമേരക്കയില്‍ കൂടുതല്‍ രോഗികളുള്ളത്. 4,19,160 കേസും 32,165 മരണവുമാണ് ന്യൂയോര്‍ക്കിലുണ്ടായത്. ന്യൂജഴ്‌സി (15,242), മിഷിഗന്‍ (6,212), മാസച്യുസെറ്റ്‌സ് (8,132), ഇല്ലിനോയി (7,188) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

 

Latest