Connect with us

Covid19

കൊവിഡ് സമ്പര്‍ക്കം; കൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന

Published

|

Last Updated

കൊച്ചി | കൊവിഡ് സമ്പര്‍ക്ക ഭീഷണി നിലനില്‍ക്കുന്ന കൊച്ചി നഗരത്തില്‍ ഇന്ന് മുതല്‍ പോലീസിന്റെ വ്യാപക പരിശോധന. മാസ്‌ക് ധരിക്കാത്തവര്‍ക്കും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകളെ കൂട്ടംകൂടി നില്‍ക്കാനും അനുവദിക്കില്ല. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ ഭരണനേതൃത്വം മുന്നറിയിപ്പ് നല്‍കി.
കണ്ടെയിന്‍മെന്റ് സോണുകളില്‍ ബേങ്കുകള്‍ ഉള്‍പ്പടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് രോഗം സ്ഥിരീകിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും നിയന്ത്രണുമണ്ടാകും.

ആളുകള്‍ അനാവശ്യമായി മാര്‍ക്കറ്റുകളില്‍ എത്തുന്ന സ്ഥിതി ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കും. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ മാര്‍ക്കറ്റുകളില്‍ അണു നശീകരണം നടത്തും. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണ്‍ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങള്‍ മറച്ചു വയ്ക്കരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ മാര്‍ക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. എറണാകുളം മാര്‍ക്കറ്റില്‍ 26പേരുടെ കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച 40 പേരുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.