Connect with us

Covid19

മഹാരാഷ്ട്രയില്‍ 6,330 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ 6,330 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 186,626 ആയി. 125 പേര്‍ കൂടി മരിച്ചിട്ടുണ്ട്. മൊത്തം മരണസംഖ്യ 8,178 ആണ്.

സംസ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന ഉയര്‍ന്ന പ്രതിദിന കണക്ക് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 5537 ആയിരുന്നു. 125 മരണങ്ങളില്‍ 110 എണ്ണം കഴിഞ്ഞ 48 മണിക്കൂറില്‍ സംഭവിച്ചതാണ്. മറ്റുള്ളവ മുമ്പ് സംഭവിച്ചതും ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടാത്തതുമായിരുന്നു.

അതേസമയം, 8018 പേര്‍ക്ക് കൂടി രോഗമുക്തിയുണ്ടായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരേക്കാള്‍ രോഗം ഭേദമായവരായത് ശുഭസൂചന നല്‍കുന്നു. സംസ്ഥാനത്ത് ഇതുവരെ 101,172 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. സംസ്ഥാനത്തെ പകുതിയോളം രോഗബാധിതര്‍ മുംബൈയിലാണ്. പുതുതായി 1554 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest