Connect with us

Kerala

രഹ്നക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി | സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ടു ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന മനോജിന് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്, തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ച് രഹ്ന മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.

അമ്മ കുട്ടികളെക്കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കലയുടെ പേരിലാണെങ്കില്‍ പോലും കുട്ടികളെ വച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാകരുത്. സ്വന്തം ശരീരത്തില്‍ കുട്ടിയെക്കൊണ്ട് ചിത്രം വരപ്പിച്ചത് ആയിരങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ കണ്ടത്. സംഭവം പോക്‌സോ കേസ് പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest