Connect with us

National

തങ്ങളെ സ്വദേശത്തേക്ക് തിരിച്ചയക്കണം: ജമാഅത്ത് സമ്മേളനത്തിനെത്തിയവര്‍

Published

|

Last Updated

ന്യൂഡല്‍ഹി| മാര്‍ച്ചില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തിനായി എത്തിയ വിദേശ പൗരന്‍മാര്‍ തങ്ങളെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ വിസ റദ്ധാക്കുന്നത് സംബന്ധിച്ച് കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ചോദ്യംചെയ്ത് 34 വിദേശികള്‍ സുപ്രീംകോടതയില്‍ ഹരജി ഫയല്‍ ചെയ്തു.

വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവര്‍ക്കുള്ള ശിക്ഷ നാടുകടത്തലാണെന്ന് അവരുടെ അഭിഭാഷകന്‍ സി യു സിംഗ് പറഞ്ഞു. തങ്ങളെ സ്വദേശത്തേക്ക് അയക്കണമെന്നും ഏതെങ്കിലും നിയന്ത്രണം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇന്ത്യയിലെത്തിയതെന്നും അവര്‍ ഹരജയില്‍ പറഞ്ഞു. തങ്ങള്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്തിട്ടില്ലെങ്കില്‍ നാടുകടത്തുന്നത് സംബന്ധിച്ച് കേന്ദ്രം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

കരിമ്പട്ടികയില്‍പെടുത്തിയാല്‍ തങ്ങളെ ഇന്ത്യയിലേക്ക് തിരികെ വരാന്‍ അനുവദിക്കരുതെന്നും എന്നാല്‍ നാടുകടത്തണമെന്നും അവര്‍ പറഞ്ഞു. വിസ റദ്ധാക്കുന്നതിനെ സംബന്ധിച്ച് ഓരോ വിദേശ പൗരന്‍മാര്‍ക്കും വ്യക്തിഗത ഉത്തരവുകള്‍ കൈമാറിയതായും കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

2679 പേരുടെ വിസ റദ്ധാക്കിയതായും നിയമനടപടികള്‍ പൂര്‍ത്തിയാകുമ്പോല്‍ മാത്രമെ അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയുള്ളുവെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യ വിട്ട് പോയ 227 വിദേസികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും അറിയിച്ചു.