Connect with us

Kerala

ജോസ് കെ മാണി പുറത്ത് പോയത് നിഗൂഢ ലക്ഷ്യത്തോടെ; കൂടുതല്‍ നേതാക്കള്‍ പുറത്തുവരുമെന്നും പി ജെ ജോസഫ്

Published

|

Last Updated

കോട്ടയം | യുഡിഎഫ് നിര്‍ദ്ദേശങ്ങളും ധാരണയും പാലിക്കാത്ത ജോസ് കെ മാണിക്ക് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്. വേറെ ചില ധാരണകള്‍ക്ക് നേണ്ടി ജോസ് കെ മാണി വിഭാഗം സ്വയം ഒഴിഞ്ഞ് പോയതാണെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. മുന്നണി ധാരണ പാലിക്കാത്ത ജോസ് കെ മാണിക്ക് തുടരാന്‍ അര്‍ഹതിയില്ലെന്നാണ് പറയേണ്ടതെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

നിഗൂഢ ലക്ഷ്യത്തോടെയാണ് ജോസ് പുറത്ത് പോയത്. അത് എല്‍ഡിഎഫിലേക്കാണോ എന്‍ഡിഎക്കൊപ്പമാണോ എന്ന് ആര്‍ക്കറിയാമെന്നും പിജെ ജോസഫ് പറഞ്ഞു. നല്ല കുട്ടിയായി ധാരണ പാലിച്ച് വേണമെങ്കില്‍ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ ഇപ്പോഴും അവസരം ഉണ്ട്. എന്നാല്‍ രാജിക്കോ ചര്‍ച്ചക്കോ ഇല്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ എല്ലാം വ്യക്തമാണെന്നും പിജെ ജോസഫ് പറഞ്ഞു.

എല്‍ ഡി എഫ് എത്ര സീറ്റ് നല്‍കിയാലും ജോസ് വിഭാഗം വിജയിക്കില്ല. തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ഇതിനിടയില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത് വരും. കോട്ടയത്തു നിന്നും പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ പുറത്ത് വരുമെന്നും അത് അവര്‍ തന്നെ പ്രഖ്യാപിക്കട്ടെ എന്നും പിജെ ജോസഫ് പറഞ്ഞു.

---- facebook comment plugin here -----

Latest