Connect with us

Kerala

ബ്ലാക്ക്‌മെയ്‌ലിങ് കേസ്: ഇരകളുടെ സ്വര്‍ണം പണയപ്പെടുത്തിയ ആള്‍ പിടിയില്‍

Published

|

Last Updated

കൊച്ചി | ബ്ലാക്ക്മെയ്ലിങ് കേസുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയാക്കുന്ന ഇരകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയ എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. കേസില്‍ മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍.

ഇയാള്‍ പണയം വെച്ച ഒന്‍പത് പവന്‍ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണമാണ് പണയം വെച്ചത്. അതേസമയം ഷമീലിനെ തന്റെ ഭര്‍ത്താവും മുഖ്യപ്രതിയുമായ റഫീഖ് ചതിച്ചതാണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. കളവ് സ്വര്‍ണ്ണമാണെന്ന് പറയാതെ പണയം വെക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചെന്നും ഭാര്യ ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.