Connect with us

National

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ നാല്‌ പോലീസുകാര്‍ കൂടി അറസ്റ്റില്‍; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനം

Published

|

Last Updated

ചെന്നൈ | തൂത്തുക്കുടിയില്‍ പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ അറസ്റ്റില്‍ . എസ്‌ഐ ബാലകൃഷ്ണന്‍, മുത്തുരാജ്, മുരുകന്‍ , ശ്രീധര്‍എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് അറസ്റ്റിലായത്. സംഭവത്തിന് പിറകെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരടെ എണ്ണംഅഞ്ചായി. പോലീസുകാരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാണ് ജനം ആഘോഷിച്ചത്.

കേസില്‍ സാത്താന്‍കുളം എസ് ഐ രഘു ഗണേശനെ
സി ബി സി ഐ ഡി കഴിഞ്ഞ ദിവസം അറസ്റ്റു ചെയതിരുന്നു. പോലീസിനെതിരേ കൊലപാതക കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസുകാര്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മൊബൈല്‍ ഫോണ്‍ കടയുടമ ജയരാജ്, മകന്‍ ഫെനിക്സ് എന്നിവരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായാണ് ആരോപണം. ജൂണ്‍ 23ന് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയര്‍ന്നത്.

---- facebook comment plugin here -----

Latest