Connect with us

Covid19

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളോട് അനാദരവ്; ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സസ്‌പെഷന്‍

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകത്തിലെ ബെല്ലാരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളിയ സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് ആരോഗ്യ പ്രവര്‍ത്തകകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നുവെങ്കിലും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിന്റെ ജില്ലയായ ബെല്ലാരിയിലെ വിജനമായ ഒരു സ്ഥലത്ത് ജെ സി ബി ഉപയോഗിച്ചു നിര്‍മിച്ച കുഴിയിലേക്ക് എട്ട് മൃതദേഹങ്ങള്‍ കൂട്ടത്തോടെ തള്ളുന്ന ദൃശ്യങ്ങളുടെ വീഡിയോയാണ് പുറത്തുവന്നത്. പി പി ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ കറുപ്പ് തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു.