Connect with us

International

ശശാങ്ക് മനോഹര്‍ ഐ സി സി അധ്യക്ഷ പദവിയൊഴിഞ്ഞു; ഇമ്രാന്‍ ഖ്വാജ താത്ക്കാലിക ചെയര്‍മാന്‍

Published

|

Last Updated

ദുബൈ | ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) അധ്യക്ഷ പദവിയൊഴിഞ്ഞു. ഐ സി സിയുടെ പ്രഥമ ചെയര്‍മാനായിരുന്നു അദ്ദേഹം. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതു വരെ നിലവിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ താത്ക്കാലിക ചുമതല വഹിക്കും. 2015 നവംബറില്‍ അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശശാങ്ക് മനോഹര്‍ 2008-2011 കാലയളവില്‍ ബി സി സി ഐയുടെ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. ഐ സി സി ചട്ട പ്രകാരം ശശാങ്കിന്റെ കാലയളവ് രണ്ട് വര്‍ഷം കൂടി നീട്ടിനല്‍കാന്‍ സാധ്യതയുണ്ടായിരുന്നു.

രണ്ടു തവണയായി ഈരണ്ടു വര്‍ഷം സേവനമനുഷ്ഠിച്ച ശേഷമാണ് ശശാങ്ക് ഒഴിവാകുന്നതെന്ന് ഐ സി സി പറഞ്ഞു. അടുത്താഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തേക്കും. ശശാങ്കിന്റെ നേതൃത്വം ക്രിക്കറ്റ് കൗണ്‍സിലിന് ഏറെ പ്രയോജനം ചെയ്തുവെന്നും ക്രിക്കറ്റിനു വേണ്ടി അദ്ദേഹം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് മനു സ്വാഹ്നെ പ്രതികരിച്ചു.

Latest