Connect with us

Covid19

മഹാരാഷ്ട്രയില്‍ വീണ്ടും അയ്യായിരത്തിലേറെ പേര്‍ക്ക് കൊവിഡ്, തമിഴ്‌നാട്ടില്‍ 3800ലേറെ പേര്‍ക്ക് കൂടി; ഡല്‍ഹിയില്‍ 2442 പുതിയ കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ 5537 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ദിവസങ്ങളായി അയ്യായിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 180,298 ആയി. 198 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 8053 ആയി.

തമിഴ്‌നാട്ടില്‍ 3882 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. രോഗം സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 94049 ആയിട്ടുണ്ട്. 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1264 ആണ്. ഇന്ന് 2852 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.. ഇതുവരെ 52926 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഡല്‍ഹിയില്‍ 2442 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം എണ്ണം 89,802 ആയി. മരണസംഖ്യ 2803 ആയിട്ടുണ്ട്.

കര്‍ണാടകയില്‍ 1272 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ മൊത്തം കേസുകള്‍ 16514 ആയി. ഉത്തര്‍ പ്രദേശില്‍ 564 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകള്‍ 24056 ആണ്. 21 പേര്‍ കൂടി മരിച്ചതോടെ യു പിയില്‍ മരിച്ചവരുടെ എണ്ണം 718 ആയി.