Connect with us

National

9,11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇ

Published

|

Last Updated

ന്യൂഡല്‍ഹി | 9, 11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇ . ഇത് സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് സി ബി എസ് ഇ നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ മറ്റ് നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പരീക്ഷ നടത്താമെന്നും സിബിഎസ്ഇ വ്യക്തമാക്കി. നേരത്തെ പരീക്ഷയെഴുതിയ കുട്ടികള്‍ക്കും ഇതിനുള്ള അവസരം നല്‍കണം.

മേയ് 13ന് ഇതേവിഷയം സബന്ധിച്ച് സമാനമായ അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് അവസരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന കാര്യംശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സി ബി എസ് ഇ പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്.

ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ പരീക്ഷ എഴുതാതെ തന്നെ ക്ലാസ് സ്ഥാന കയറ്റം നല്‍കാന്‍ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. എന്നാല്‍ 9, 11 ക്ലാസുകളിലെ കുട്ടികളുടെ ഇന്റേണല്‍ അസസ്‌മെന്റ് നോക്കിയാണ് സ്ഥാന കയറ്റം നല്‍കിയത്. ഇത്തരത്തില്‍ ഇന്റേണല്‍ അസസ്‌മെന്‍ിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കാണ് ഇപ്പോള്‍ രണ്ടാമതൊരു അവസരം കൂടി സിബിഎസ്ഇ നല്‍കുന്നത്.

Latest