Connect with us

International

അമിതവണ്ണം കൊണ്ട് കൊവിഡിനെ നേരിടാൻ കഴിയില്ല: ബോറിസ് ജോൺസൺ

Published

|

Last Updated

ലണ്ടൻ| കൊവിഡ് പോരാട്ടത്തിൽ ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് അമിതവണ്ണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അമിതവണ്ണം കൊണ്ട് കൊറോണയെ തുരത്താൻ കഴിയില്ലെന്നും യു കെയിലെ ജനങ്ങളിൽ പൊതുവായി കണ്ടുവരുന്ന അമിതവണ്ണം കുറക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് റേഡിയോയിൽ അദ്ദേഹം നടത്തിയ സംവാദത്തിനിടയിലാണ് ഇക്കാര്യം പറഞ്ഞത്.

അമിതവണ്ണത്തോട് സ്വതന്ത്ര്യ നിലപാടുകളാണ് ഞാനെടുത്തിരിക്കുന്നത്. അമിതവണ്ണക്കാരുടെ എണ്ണമെടുത്താൽ ഇതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് എൻ എച്ച് സിനുണ്ടാകുന്ന ജോലി സമ്മർദ്ദം നോക്കിയാൽ ഭയം തോന്നുന്നു. മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇവിടെയുള്ളവർക്ക് തടി കൂടുതലാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാനായാൽ നമ്മൾ കൂടുതൽ സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും പ്രതിരോധ ശക്തിയുള്ളവരാകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ കൊവിഡ് ബാധിച്ച് ഐ സിയുവിൽ കിടന്നപ്പോൾ തന്റെ അമിതവണ്ണം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

യുകെയിൽ ഇതുവരെ 43,000ലേറെ ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.