Connect with us

National

ഡോക്ടർ ദിനത്തിൽ വിവിധ രാജ്യങ്ങളിലുള്ള നഴ്‌സുമാരുമായി സംവദിച്ച് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| ദേശീയ ഡോക്ടർ ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിവിധ രാജ്യങ്ങളിലുള്ള നഴ്‌സുമാരുമായി സംവദിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊവിഡ് 19 സ്ഥിതി ഗതികൾ വിലയിരുത്തുകയും നഴ്‌സുമാരുെട അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ഡൽഹി എയിംസിൽ നിന്നും മലയാളി കൂടിയായ നഴ്‌സ് വിപിൻ കൃഷ്ണൻ, നൗൂസിലൻഡിൽ നിന്നും അനു രാഗ്നാഥ്, ആസ്‌ത്രേലിയയിൽ നിന്നും നരേന്ദ്ര സിംഗ്, ബ്രിട്ടണിൽ നിന്നും ഷെൽലിമോൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കൊവിഡ് പ്രതിസന്ധിക്കിടയിൽ തങ്ങളുടെ പഠനങ്ങളും വീക്ഷണങ്ങളും നഴ്‌സുമാർ രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ കോൺഫറൻസ് സംവാദത്തിൽ പങ്കിട്ടു. കൈകൾ ശുചിയാക്കുന്നത് സംബന്ധിച്ചും ശരിയായ രീതിയിൽ പി പി ഇ കിറ്റുകൾ ധരിക്കേണ്ടത് സംബന്ധിച്ചും നഴ്‌സുമാർ സംവാദത്തിൽ ഊന്നൽ നൽകി.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവത്തകരോട് വളരെയധികം കടപ്പാടുകൾ ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Latest