Connect with us

National

തമിഴ്‌നാട്‌ നെയ്വേലിയില്‍ താപവൈദ്യുത നിലയത്തില്‍ സ്‌ഫോടനം; അഞ്ച്‌ മരണം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ നെയ് വേലിയില്‍ ലിഗ്നേറ്റ് കോര്‍പറേഷന്റെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. അഞ്ച്‌ പേര്‍ തത്ക്ഷണം മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോയിലന്‍ പൊട്ടിത്തെറിച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായിരിക്കുന്നത്. പരുക്കേറ്റവരെയെല്ലാം നെയ് വേലിയിലെ ലിഗ്നേറ്റ് ആശുപത്രിയിലേക്ക തന്നെയാണ് ആദ്യം മാറ്റുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Latest