Connect with us

National

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരു സി ആർ പി എഫ് ജവാനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗർ| ജമ്മുകശ്മീരിലെ സോപാറിൽ ഇന്ന് ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സി ആർ പി എഫ് ജവാനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 7.35 ഓടെയാണ് സംഭവം. ബാരാമുള്ള ജില്ലയിലെ സോപാറിൽ പട്രോളിംഗ് നടത്തുകയായിരുന്ന സി ആർ പി എഫ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

പ്രദേശം വളഞ്ഞ് തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് ജമ്മുകശ്മീർ ഡി ജി പി ദിൽബഗ് സിംഗ് പറഞ്ഞു.

Latest