Connect with us

Covid19

ചൈനയോടുള്ള ദേഷ്യം കൂടിവരുന്നു; ജനങ്ങള്‍ക്ക് അത് കാണാം- ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  കൊവിഡിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ അമേരിക്ക വലയുമ്പോള്‍ ജനങ്ങളില്‍ നിന്ന് ഉയരുന്ന പ്രതിഷേധം ചൈനക്കെതിരായ വികാരമാക്കി മാറ്റാനുള്ള നടപടികളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട്. ചൈനക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുന്ന ട്രംപ് ഇന്നലെ രൂക്ഷഭാഷയിലാണ് വിമര്‍ശനം അഴിച്ചുവിട്ടത്. തനിക്ക് ചൈനയോടുള്ള ദേഷ്യം കൂടി വരികയാണെന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം.

അമേരിക്കയില്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ വ്യാപിക്കുകയാണ്. ഇത് കാണുമ്പോള്‍ തനിക്ക് ചൈനയോട് കൂടുതല്‍ കൂടുതല്‍ ദേഷ്യം വരുന്നു. ആളുകള്‍ക്ക് അത് കാണാന്‍ കഴിയുമെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന് പിന്നില്‍ അമേരിക്കയാണെന്ന് നേരത്തേയും ട്രംപ് ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ ബീജിംഗിനെതിരെ ട്രംപ് നടത്തിയ പരാമര്‍ശം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

 

 

Latest