Connect with us

National

ഡൽഹിയിലെ ജമാ മസ്ജിദ് ജൂലൈ നാല് മുതൽ വീണ്ടും തുറക്കും

Published

|

Last Updated

ന്യൂഡൽഹി| ചരിത്രപരവും തലസ്ഥാനത്തെ ഏറ്റവും വലിയ പള്ളിയായ ജമാ മസ്ജിദ് സഭാ പ്രാർഥനക്കായി വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്ന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി അറിയിച്ചു.

കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തിൽ മാർച്ച് 25 മുതൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പള്ളി അടച്ചിരുന്നു. ജൂൺ എട്ടിന് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാമെന്ന ഇളവ് കേന്ദ്രം പ്രഖ്യാപിച്ചതോടെ പള്ളി തുറന്നെങ്കിലും ഡൽഹിയിൽ വൈറസ് വ്യാപനം കൂടിയതോടെ മൂന്ന് ദിവസത്തിന് ശേഷം പള്ളി വീണ്ടും അടച്ചിരുന്നു. രാത്രി 10 നും രാവിലെ 6 നും ഇടയിൽ കർഫ്യൂ ആയതിനാൽ പ്രഭാത നമാസ് ഒഴികെ വിശ്വസ്തർക്ക് ദിവസത്തിൽ നാല് തവണ പള്ളിയിൽ പ്രാർഥന നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഫത്തേപുരി മസ്ജിദ് ഉൾപ്പെടെ നഗരത്തിലെ മറ്റ് പള്ളികളും ജൂലൈയോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest