Connect with us

Covid19

എസ് എസ് എല്‍ സി പരീക്ഷ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാജ്യത്ത് സി ബി എസ് ഇയും മിക്ക സംസ്ഥാനങ്ങളും പത്താംക്ലാസ് പരീക്ഷകള്‍ കൊവിഡ് കാരണം പൂര്‍ത്തിയാക്കാതെ എല്ലാവരെയും വിജയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ പരീക്ഷ നടത്താന്‍ ധീര നടപടി എടുക്കുകയും എല്ലാ പിന്തുണയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തുകുമായിരുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് ഭീതി അതിജീവിച്ച ആദ്യ പോരാളികളുടെ ഫലമാണ് ഇന്ന് ഉച്ചക്ക് പുറത്തുവരുക. ഇതിനിടെയാണ് ഇത്തവണ രാജ്യത്താദ്യമായി എല്ലാ പരീക്ഷകളുമെഴുതി പത്താംക്ലാസ് ഫലം വരുന്നത്.

ടി എച്ച് എസ് എല്‍ സി, ടി എച്ച് എല്‍ സി. (ഹിയറിങ് ഇംപേഡ്), എസ് എസ് എല്‍ സി (ഹിയറിങ് ഇംപേഡ്), എ എച്ച് എസ് എല്‍ സി എന്നിവയുടെ ഫലവും അറിയാം. പി ആര്‍ ഡി ലൈവ്, കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പ് എന്നിവയിലൂടെ അറിയാം.

ഫലം ലഭിക്കുന്ന സൈറ്റുകള്‍

keralapareekshabhavan.in,

sslcexam.kerala.gov.in,

results.kite.kerala.gov.in,

results.kerala.nic.in,

sietkerala.gov.in

prd.kerala.gov.in

Sn.F¨v.Fkv.FÂ.kn.

thslcexam.kerala.gov.in

F.F¨v.Fkv.FÂ.kn.

ahslcexam.kerala.gov.in

---- facebook comment plugin here -----

Latest