Connect with us

Uae

ഐ സി എഫ് അബൂദബി ചാര്‍ട്ടര്‍ വിമാനം നാടണഞ്ഞു

Published

|

Last Updated

അബൂദബി | പ്രവാസ ലോകത്ത് നിന്ന് നാടണയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ( ഐ സി എഫ്) യു എ ഇ നാഷണല്‍ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇ വൈ 8213 അബുദാബി വിമാനം കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. 55 സ്ത്രീകളും 39 കുട്ടികളും അടക്കം 180 യാത്രക്കാരാണ് കണ്ണൂരിലേക്ക് യാത്ര ചെയ്തത്.

യാത്രക്കാരില്‍ പത്തു ശതമാനം ആളുകള്‍ക്ക് പൂര്‍ണമായി യാത്രാ സൗജന്യവും നിരവധി പേര്‍ക്ക് നിരക്കിളവും നല്‍കിയും ഈ ദുരിത സമയത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ ഐ സി എഫിന് കഴിഞ്ഞു. ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാനങ്ങള്‍ കേരള സെക് ടറില്‍ സര്‍വീസ് നടത്തിയിരുന്നു. പ്രവാസ ലോകത്ത് ക്ലേശമനുഭവിക്കുന്നവര്‍ക്കായുള്ള കരുതലിന്റെ ഭാഗമായാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തത്. അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സേവനവുമായി ഐസിഎഫ് വളണ്ടിയവര്‍മാരും യാത്രക്കാരെ സ്വീകരിക്കുന്നതിന് കണ്ണൂരില്‍ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരും സേവനവുമായി രംഗത്തുണ്ടായിരുന്നു.