Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

അബൂബക്കര്‍ , ഇഖ്ബാല്‍ റാവുത്തര്‍

ദമാം | സഊദിയിലെ റിയാദില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു.
മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലന്‍ കുഴിയില്‍ അബൂബക്കര്‍ (50), കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേല്‍ ഇഖ്ബാല്‍ റാവുത്തര്‍ (67 ) എന്നിവരാണ് മരിച്ചത്.
കൊവിഡ് ബാധിച്ച് അബൂബക്കര്‍ റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഒരാഴ്ച മുന്‍പ് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആരോഗ്യ നിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഹൃദയാഘാതത്തെ തുടന്നാണ് മരണം.കൊവിഡ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം റിയാദില്‍ നടക്കും

കൊവിഡ് അസുഖബാധിതനായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇഖ്ബാല്‍ റാവുത്തറെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്