Connect with us

Kerala

യു ഡി എഫില്‍ നടക്കുന്നത് അധികാരത്തര്‍ക്കം; എം വി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫില്‍ നടക്കുന്നത് അധികാരത്തര്‍ക്കമാണെന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസിന്റെ നേതാവ് ജോസ് കെ മാണി നയം വ്യക്തമാക്കട്ടെയെന്നും സി പി എം നേതാവ് എം വി ഗോവിന്ദന്‍. ജോസിന്റെ നിലപാട് വന്ന ശേഷം മുന്നണി നിലപാടറിയിക്കും. എല്ലാ കാര്യത്തിലും ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് ജില്ലാ പഞ്ചാത്തില്‍ അവിശ്വാസം വന്നാല്‍, മുന്നണി അത് സംബന്ധിച്ച നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മുന്നണിയിലെ കക്ഷികളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റെതെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. എന്നാല്‍, നിലവിലത്തേത് കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയ ശേഷം എന്‍ ഡി എ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എയുടെ നയങ്ങളുമായി യോജിക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ ഒരു ഉപ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് അറിയിച്ചു.