Connect with us

National

മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടി

Published

|

Last Updated

ന്യൂഡൽഹി| കൊറോണ വൈറസ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടി. മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളും ഇളവുകളും ജൂലൈ 31 വരെ അതേ രീതിയിൽ തുടരും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 1,64,626 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. 7,429 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം 19,459 പുതിയ കേസുകളും 380 മരണങ്ങളുമാണ് ഇവിടെ സ്ഥിരീകരിച്ചത്.

Latest