Connect with us

International

വ്യാജ ലൈസന്‍സ്: പാക് പൈലറ്റുമാര്‍ക്കെതിരേ അന്വേഷണത്തിന് അന്താരാഷ്ട്ര എയര്‍ലൈനുകള്‍

Published

|

Last Updated

ഇസ്ലാമാബാദ്| ഖത്വര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കെതിരേ അന്വേഷണത്തിന്. 262 പാക് പൈലറ്റുമാര്‍ വ്യാജ ലൈസന്‍സ് കൈവശം വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ അന്വേഷണത്തിനൊരുങ്ങുന്നത്.

മെയ് 22ന് കറാച്ചിയില്‍ നടന്ന വിമാനപകടത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 150 പൈലറ്റുമാര്‍ വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചിരിക്കുന്നതായി പാകിസ്ഥാന്‍ ഇന്റര്‍നാഷനല്‍ ഏജന്‍സി കണ്ടെത്തിയിരുന്നു.

കുവൈത്ത് എയര്‍ ഏഴ് പാകിസ്ഥാന്‍ പൈലറ്റുമാരെയും 56 എന്‍ജിനിയര്‍മാരെയും പുറത്താക്കി. ഖത്വര്‍ എയര്‍വേസ്, ഒമാന്‍ എയര്‍, വിയറ്റ്‌നാം എയര്‍ലൈന്‍സ് പാകിസ്ഥാന്‍ പൈലറ്റുമാര്‍, എന്‍ജീനിയര്‍മാര്‍ മറ്റ്് സ്റ്റാഫുകളുടെ ലിസറ്റ് തയ്യറാക്കി വരികയാണെന്നും അധികൃതര്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ലിസ്റ്റിലുള്ളവരെ പുറത്ത് നിര്‍ത്തുമെന്നും കമ്പനികള്‍ അറിയിച്ചു.

141 പൈലറ്റുമാര്‍ക്ക് അനധികൃത മാര്‍ഗത്തിലൂടെ ലൈസന്‍സ് ലഭിച്ചതാണെന്ന് സംശയിക്കുന്നതായും പി ഐ എ വക്താക്കള്‍ പറഞ്ഞു. 262 പൈലറ്റുമാരുടെ ലൈസന്‍സ് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ പറഞ്ഞു.

Latest