Connect with us

Covid19

തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന ആഭ്യന്തരമന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊറോണവൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനാൽ മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയച്ചത്. ഇന്നലെയാണ് പരിശോധനാഫലം ലഭിച്ചത്.

നിലവിൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഒാഫീസ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.