മരുന്നിന് പകരം ഉറക്കഗുളിക നൽകി പിതാവ് മകളെ ബലാത്സംഗം ചെയ്തു

Posted on: June 29, 2020 11:10 am | Last updated: June 29, 2020 at 11:10 am

ബെംഗളൂരു| ജലദോഷത്തിനുള്ള മരുന്നിന് പകരം ഉറക്കഗുളികകൾ നൽകി 40കാരനായ പിതാവ് മകളെ ബലാത്സംഗത്തിനിരയാക്കി. ബെംഗളൂരിലെ ഹരാലൂറിൽ ഈ മാസം 23നാണ് സംഭവം. പരാതി രജിസ്റ്റർ ചെയ്യാൻ രണ്ടാനമ്മ സഹായിക്കാത്തതിനാൽ പെൺകുട്ടി  രാസലായനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

23ന് രാത്രി ജലദോഷമുണ്ടെന്ന് പറഞ്ഞ തനിക്ക് പിതാവ് മരുന്നാണെന്ന് പറഞ്ഞാണ് ഉറക്കഗുളിക നൽകിയത്. രാവിലെ ഉണർന്നപ്പോൾ പിതാവ് തനിക്കൊപ്പം കിടക്കുന്നതാണ് കുട്ടി കണ്ടത്. ലൈംഗികമായി പീഡിക്കപ്പെട്ടെന്ന് മനസ്സിലായ പെൺകുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിക്കുകയോ പരാതി നൽകാൻ സഹായിക്കുകയോ ചെയ്തില്ല. ഇതോടെയാണ് ശുചിമുറി വൃത്തിയാക്കുന്ന രാസലായനി ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് പെൺകുട്ടി തന്നെ പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാർ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാനമ്മക്ക് സംഭവത്തിലുള്ള പങ്ക് അന്വേിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.