Connect with us

Covid19

കൊവിഡ്; ഡൽഹിയിൽ സാമൂഹികവ്യാപനമില്ലെന്ന് അമിത് ഷാ

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അമിത് ഷാ. ജൂലൈ 31 ആകുന്നതോടെ ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 5.5 ലക്ഷമായി ഉയരുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. മുമ്പ് അങ്ങനെ ഭയന്നിരുന്നെന്നും എന്നാൽ ഇനി അത്തരമൊരു ഘട്ടത്തിലേക്ക് നാം പോവില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, മുൻകരുതൽ നടപടികളിൽ കുറേക്കൂടി ശ്രദ്ധ പതിപ്പിച്ചതിനാൽ ഡൽഹിയുടെ നിലവിലെ അവസ്ഥ മാറി കുറച്ചുകൂടി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ 80,188 പേർക്കാണ് രോഗബാധയുള്ളത്. കഴിഞ്ഞ ദിവസം മാത്രം 2,948 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 66 പേർ കൂടിയായതോടെ മരണസംഖ്യ 2,558 ആയി.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്ചക്ക് ശേഷം ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 3000ൽ താഴെയാകുന്നത് ഇന്നാണ്. 24 മണിക്കൂറിനിടെ 2,200 പേർക്ക് രോഗമുക്തിയുണ്ടായി. രോഗമുക്തി നേടിയവരുടെ മൊത്തം എണ്ണം 49,301 ആയി. രോഗമുക്തി നിരക്ക് 61 ശതമാനമായി വർധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്ന മേഖലയാണ് ഡൽഹി.

---- facebook comment plugin here -----

Latest