കൊറോണ വൈറസ് രോഗികൾക്ക് ഡെക്‌സമെതസോൺ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി

Posted on: June 27, 2020 3:58 pm | Last updated: June 27, 2020 at 3:59 pm

ന്യൂഡൽഹി| കൊറോണ വൈറസ് രോഗമുള്ളവരെ ചികിത്സിക്കാനായി മെഥൈൽപ്രെഡ്‌നിസോലോണിന് പകരം വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോൺ ഇന്ത്യയിൽ ഉപയോഗിക്കാൻ സർക്കാർ അനുമതി. ഇതേത്തുടർന്ന് ഡെക്‌സമെതസോൺ മരുന്ന് ഉൽപ്പാദനം അതിവേഗം വർധിപ്പിക്കാൻ ലോക ആരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഡെക്‌സമെതസോൺ ഉപയോഗത്തിലൂടെ ഗുരുതരമായി കൊറോണ വൈറസ് രോഗമുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിവുണ്ടെന്ന് ബ്രിട്ടീഷ് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

ഡെക്‌സമെതസോൺ ഉപയോഗത്തിലൂടെ സന്ധിവാതം പോലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവരിൽ ഫലപ്രദമാണ്. കൂടാതെ ഓക്‌സിജൻ പിന്തുണ ആവശ്യമുള്ള രോഗികൾക്കും കോശജ്വലന പ്രതികരണങ്ങൾ ഉളവാക്കാൻ സഹായകമാണെന്നും പറയുന്നു.

കേന്ദ്ര മന്ത്രാലയത്തിന്റെ കൊവിഡ് 19 പ്രോട്ടോകോളിന്റെ പുതുക്കിയ പതിപ്പ് ആരോഗ്യ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഈ മാസം മണവും രുചിയും നഷ്ടപ്പെടുന്ന അനുഭവം കൊവിഡ് ലക്ഷണങ്ങളിൽ പുതിയതായി ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ ഇതുവരെ കൊവിഡ് 19 കേസുകൾ 5,08,953 ആയി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് 18,552 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച 10 രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. കുറഞ്ഞ ഡോസുള്ള ഡെക്‌സമെതസോൺ 60 വർഷത്തിലേറെയായി വിപണിയിൽ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.