Connect with us

National

ആന്ധ്രാപ്രദേശിലെ എസ് പി വൈ അഗ്രോ ഇൻഡസ്ട്രീസിൽ അമോണിയ വാതക ചോർച്ച; ഒരു തൊഴിലാളി മരിച്ചു

Published

|

Last Updated

ന്യൂഡൽഹി| ആന്ധ്രാപ്രദേശിൽ അമോണിയ വാതക ചോർച്ചയെത്തുടർന്ന് ഒരു തൊഴിലാളി മരിച്ചു. ആന്ധ്രാപ്രദേശിലെ കർണൂൾ ജില്ലയിലെ എസ് പി വൈ അഗ്രോ ഇൻഡസ്ട്രീസിൽ ആണ് ഇന്ന് വാതക ചോർച്ചുണ്ടായത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിതിഗതികളെല്ലാം നിയന്ത്രണ വിധേയമാണ്. ഫയർഫോഴ്‌സ് സംഘത്തെ സംഭവസ്ഥലത്തെത്തിച്ച് സുരക്ഷാ നടപടികൾ ഉറപ്പുവരുത്തി. കമ്പനിക്കുള്ളിൽ ഗ്യാസ് ചോർച്ചയുണ്ടെന്നും ഗ്യാസ് പുറത്തേക്ക് വ്യാപിക്കാൻ സാഹചര്യമില്ലെന്നും ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും കർണൂൾ ജില്ലാ കളക്ടർ വീരപാണ്ഡ്യൻ പറഞ്ഞു.

---- facebook comment plugin here -----

Latest