വിപണി നഷ്ടം; വിൽ‌‌പനശാലകൾ അടച്ചുപൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

Posted on: June 27, 2020 1:09 pm | Last updated: July 4, 2020 at 11:38 am

ന്യൂയോർക്ക്| നേരിട്ട് നടത്തുന്ന എല്ലാ റീട്ടെയിൽ സ്റ്റോറുകളും അടച്ച് പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റാനൊരുങ്ങി മൈക്രോസോഫ്റ്റ്. വെള്ളിയാഴ്ചയാണ് കമ്പനി ഇക്കാര്യം പുറത്തുവിട്ടത്.

കൊറോണ വൈറസ് മഹാമാരി മൂലം വിപണിയിൽ നഷ്ടങ്ങൾ വന്നതിനാലാണ് ലോകത്താകമാനമുള്ള 83 ഷോപ്പുകൾ പൂട്ടുന്നത്. ഇതിൽ 72 എണ്ണം അമേരിക്കയിലാണ്. എന്നാൽ ഫിസിക്കൽ സ്റ്റോറുകളിൽ ലഭിച്ച എല്ലാ സേവനങ്ങളും ഉപയോക്താക്കൾക്ക് ഓൺലൈനായി ലഭിക്കും. ഡിജിറ്റൽ സ്റ്റോർഫ്രണ്ടുകളായ മൈക്രോസോഫ്റ്റ് ഡോട്ട് കോമിലും എക്‌സ്‌ബോസിലും, വിൻഡോസ് സ്‌റ്റോറുകളിലും വഴി സേവനങ്ങൾ ലഭിക്കും. വിൽപനശാലകളിലെ ജീവനക്കാർ ഇനിമുതൽ മൈക്രോസോഫ്റ്റിന്റെ  ഓൺലൈൻ കൺസ്യൂമർ സർവീസിൽ പ്രവർത്തിക്കും.

ഫിസിക്കൽ സ്റ്റോറുകളേക്കാൾ മികച്ച രീതിയിൽ ഓൺലൈൻ വിൽപന പുരോഗമിക്കുന്നു എന്നതിനാലാണ് ഈ തീരുമാനം എന്നാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് പോർട്ടൽ പറയുന്നത്.