Connect with us

National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ റെയ്ഡ്

Published

|

Last Updated

ന്യൂഡല്‍ഹി| മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒളിവിലായ സന്ദേശര സഹോദരന്‍മാരുടെ കമ്പനിയായ സ്റ്റെര്‍ലിംഗ് ബൈയോടെക്ക് ഉൾപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

സന്ദേശര സഹോദരന്‍മാരായ നിതിനും ചേതനും നൈജീരയയില്‍ ഒളിവിലാണ്. ഇവരെ പിടികൂടി ഇന്ത്യയിലെത്തിക്കാനായി ശ്രമം നടക്കുന്നുണ്ട്. പട്ടേലിന്റെ വീട്ടിലെത്തി ഇ ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും കൊവിഡിനെ തുടര്‍ന്ന് എത്താനായില്ല. നിഷ്‌ക്രിയ ആസ്തിയില്‍ ആന്ധ്രാ ബേങ്കിന്റെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി വായ്പയെടുത്തിരുന്നു സെറ്റര്‍ലിംഗ് ബയോടെക് കമ്പനി. എടുത്ത വായ്പ അടക്കാതെ ഇപ്പോള്‍ അത് 8,100 കോടി രൂപയുടെ കടമായി മാറി.

Latest