Connect with us

Covid19

സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

Published

|

Last Updated

ദമാം | സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ദമാം, അല്‍-ഹുഫൂഫ്, അല്‍-മുബാറസ്, അല്‍-ഖത്തീഫ്, അല്‍ ഖോബാര്‍, ഹഫര്‍ അല്‍ ബാത്തിന്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ദമാം- 346, അല്‍-ഹുഫൂഫ്- 332, അല്‍ മുബാറസ്- 294, അല്‍ ഖത്തീഫ്- 237, അല്‍ ഖോബര്‍- 205, ഹഫര്‍ അല്‍ ബാത്തിന്‍- 119, ദഹ്റാന്‍- 82, അല്‍ ഒലയ- 15, അബ്‌ഖൈക്ക്- 9, സഫ്വ- 9, മാലിജ- 5, ഖൈസുമ, റസ് തനുറ, സാല്‍വ, അല്‍-ബതഹ എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കിഴക്കന്‍ പ്രവിശ്യയിലെ രോഗബാധിതരുടെ എണ്ണം 1717 ആയി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ദമാമില്‍ 333 ഉും അല്‍-ഹുഫുഫില്‍ 304 ഉം അല്‍ ഖത്തീഫില്‍ 304 ഉം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.