Connect with us

Kerala

വിദേശ വനിതയെ തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം | വിദേശ വനിതയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെതര്‍ലന്‍ഡ്‌സ് സ്വദേശിനി സരോജിനി ജപ് കെന്നിനെ ആണ് വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവര്‍.

സരോജിനി ജപ് കെന്നിന്റെ സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Latest