Connect with us

National

മധ്യപ്രദേശ്: വൈറലായി കോൺസ്റ്റബിളിന്റെ അവധി അപേക്ഷ

Published

|

Last Updated

ഭോപ്പാൽ | കൊവിഡ് രോഗ വ്യാപനത്തിനിടയിൽ അവധി പോലും ലഭിക്കാതെ കർമനിരതരായി ജോലി ചെയ്യുന്ന പോലീസുകാർക്കിടയിൽ നിന്ന് ഒരു സഹപ്രവർത്തകൻ നൽകിയ അവധി അപേക്ഷ വൈറലാകുന്നു.

തന്റെ എരുമയെ പരിപാലിക്കാൻ ആറ് ദിവസത്തെ അവധി വേണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് രേവയിലെ സ്‌പെഷ്യൽ ആംഡ് ഫോഴ്‌സിൽ ഡ്രൈവറായ പോലീസ് കോൺസ്റ്റബിൾ നൽകിയ അപേക്ഷയാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. അമ്മക്ക് അനാരോഗ്യമാണെന്ന് കത്തിൽ സൂചനയുണ്ടെങ്കിലും അത് രണ്ട് വാക്കിലൊതുക്കി പകരം എരുമയുടെ വിശേഷങ്ങളാണ് കൂടുതലായി പങ്കുവെച്ചത്.

അതേസമയം, കാരണം എന്തായാലും എല്ലാ അവധി അപേക്ഷകളും ഗൗരവമായി കാണുന്നുണ്ടെന്നും ആരെങ്കിലും അവധി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തള്ളികളയില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest