Connect with us

Covid19

സഊദിയില്‍ 3,372 പേര്‍ക്ക് കൂടി കൊവിഡ്; 41 മരണം

Published

|

Last Updated

ദമാം: സഊദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 3,372 പേര്‍ക്കു കൊവിഡ്- 19 സ്ഥിരീകരിക്കുകയും 41 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 5,085 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 117,882 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ഇതുവരെ 1,428 പേരാണ് മരിച്ചത്.

റിയാദ് (17), ജിദ്ദ (11), മക്ക (4), മദീന (2), അല്‍ ഹുഫൂഫ് (2), അബഹ (2), ഖമീസ് മുശൈത് (1), ഹാഇല്‍ (1), ജീസാന്‍ (1) എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദ (465), മക്ക (395), റിയാദ് (225), മദീന (86), ദമാം (60), അല്‍ ഹുഫൂഫ് (37), ത്വാഇഫ് (24) എന്നീ നഗരങ്ങളിലാണ്. നിലവില്‍ 51325 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2206 പേരുടെ നില ഗുരുതരമാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ കൂടുതല്‍ ദമാമിലാണ്; 333 പേര്‍. മക്ക 331, അല്‍ ഹുഫൂഫ് 304, റിയാദ് 241, ജിദ്ദ 218, അല്‍ ഖോബാര്‍ 139, അല്‍ മുബറസ് 130, ത്വാഇഫ് 119, ദഹ്‌റാന്‍ 100, മദീന 97 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കണക്ക്. രാജ്യത്ത് 195 പ്രദേശങ്ങളില്‍ രോഗം വ്യാപിച്ചതായും മന്ത്രാലയ വക്താവ് അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 37,740 പേരുടെ പരിശോധന പൂര്‍ത്തിയാക്കി. ആകെ 1,417,771 പി സി ആര്‍ ടെസ്റ്റുകള്‍ നടത്തി. 69.08 ശതമാനം പേര്‍ രോഗമുക്തി നേടിയതായും 30.08 ശതമാനം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും 0.84 ശതമാനം പേര്‍ മരിച്ചതായും മന്ത്രാലയം അറിയിച്ചു.

Latest