National
എ എ പി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി| ആം ആദ്മി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഫ്രെബുവരിയില്‍ നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് കള്ളപണം വെളുപ്പിച്ചെന്നാരോപിച്ചാണ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയത്.
വംശഹത്യയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എ എ പി പാര്‍ട്ടിയല്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഡല്‍ഹിയിലെയും നോയിഡയിലെയും വിവിധ പ്രദേശങ്ങളിലും റെയ്ഡ് നടത്തി.
ഡല്‍ഹി വംശ്യഹത്യയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. ഒന്ന് താഹിര്‍ ഹുസൈനെതിരേയും മറ്റൊന്ന് പോപ്പുലര്‍ഫ്രണ്ടിനെതിരേയുമാണ്. കൊലപാതകത്തിനും കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ചും ഹുസൈനെതിരേ കേസ് എടുത്തിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സി എ എ വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നു.