Connect with us

National

പുരി ജഗന്നാഥ യാത്ര: ക്ഷേത്ര ജീവനക്കാരന് കൊവിഡ്

Published

|

Last Updated

പുരി| പുരി ജഗന്നാഥ യാത്രയോടനുബന്ധിച്ച് പോലീസികാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും നടത്തിയ കൊവിഡ് പരിശോധനയില്‍ ഒരു ക്ഷേത്ര ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു.

രഥയാത്രയുമായി ബന്ധപ്പെട്ട് ഒരു ആചാരഅനുഷ്ഠാനങ്ങളുടെയും ഭാഗമാകില്ലെന്നും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ച രാത്രി 1,143 ക്ഷേത്ര ജീവനക്കാരില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തേ നല്‍കിയ ഉത്തരവ് പിന്‍വലിച്ച് രഥയാത്രക്ക് തിങ്കളാഴ്ച രാത്രിയാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.