Covid19
ഹജ്ജിന് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് തീര്‍ഥാടകരെ അയക്കില്ല: മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്ന ഈ വര്‍ഷം ഹജ്ജിന് തീര്‍ഥാടകരെ അയക്കില്ലെന്ന് ഹജ്ജ് ചുമതലയുള്ള കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വര്‍ഷത്തെ ഹജ്ജിന് പണം അടച്ചവര്‍ക്ക് തുക തിരികെ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
സഊദിയും കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ ഒഴിവാക്കി കര്‍ശന നിയന്ത്രണത്തിലാകും നടക്കുകയെന്ന് സഊദി അറിയിച്ചിരുന്നു. സഊദിയുടെ തീരുമാനം വന്നതിന് ശേഷമാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്.
കൊവഡ് പ്രോട്ടോകോള്‍ പാലിച്ചാകും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനമെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. സഊദിയിലെ ജനങ്ങല്‍ക്കും അവിടെ താമസിക്കുന്ന വിദേശികള്‍ക്കും മാത്രമായിരിക്കും അനുമതി നല്‍കുക. സാമൂഹിക അകലം പാലിച്ചും, ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുമായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുകയന്നും ഇവര്‍ അറിയിച്ചിരുന്നു.