Covid19
കരിപ്പൂരില്‍ ഇന്നും സ്വര്‍ണ വേട്ട: പിടികൂടിയത് കണ്ണൂര്‍ സ്വദേശിയെ

കരിപ്പൂര്‍ | ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവരില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നത് തുടരുന്നു. റാസല്‍ഖൈമിയില്‍ നിന്ന് കരിപ്പൂരലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് ഇന്ന് സ്വര്‍ണം പിടിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍, 30 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി ജിതിനെയാണ് കസ്റ്റംസ് പിടികൂടിയത്. റാസല്‍ഖൈമയില്‍ നിന്ന് സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ജിതിന്‍ എത്തിയത്.
കഴിഞ്ഞ ദിവസവും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ കരിപ്പൂരില്‍ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് രണ്ട് കിലോയിലേറെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലും ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായിരുന്നു.
---- facebook comment plugin here -----