Connect with us

National

കര്‍ണാടക ആരോഗ്യമന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

ബെംഗളൂരു| കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകറിന്റെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുധാകറിന്റെ പിതാവ്, ഭാര്യ, മകള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യ മന്ത്രിയുടെയും മറ്റ് രണ്ട് മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണ്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പിതാവിന് പനി മൂര്‍ച്ഛിച്ചതോടെ നടത്തിയ ടെസ്റ്റിലാണ് കൊറോണയെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹായിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോഗ്യമന്ത്രി പങ്കെടുത്തില്ല.

രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കുന്നതിനാല്‍ കര്‍ണാടകയിലെ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരയിലെ പ്രധാനപ്പെട്ട നാല് പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

Latest