Connect with us

Covid19

മൂന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ശദബ് ഖാന്‍, ഹാരിസ് റഊഫ് എന്നിവര്‍ക്കാണ് രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) അറിയിച്ചു. മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി റാവല്‍പിണ്ടിയില്‍ വെച്ച് ടെസ്റ്റ് ചെയ്തപ്പോഴാണ് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. ഇവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പി സി ബി. ഇമാദ് വസീമും ഉസ്മാന്‍ ശിന്‍വാരിയും റാവല്‍പിണ്ടിയില്‍ വെച്ച് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്.

മൂന്ന് വീതം ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് വേണ്ടിയാണ് പാക് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. മറ്റ് കളിക്കാരും ടീം ഒഫിഷ്യലുകളും കറാച്ചി, ലാഹോര്‍, പെഷാവര്‍ തുടങ്ങിയയിടങ്ങളില്‍ പരിശോധനക്ക് വിധേയരായിട്ടുണ്ട്. ഇവരുടെ ഫലം ചൊവ്വാഴ്ചയോടെ അറിയാനാകും.

---- facebook comment plugin here -----

Latest