Connect with us

Kerala

കൊവിഡ് കാലത്ത് സമരങ്ങള്‍ക്ക് നിയന്ത്രണം തീരുമാനിച്ച് സിപിഐ; എല്‍ഡിഎഫ് തലത്തിലും ആലോചന

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് സിപിഐ. എല്‍ഡിഎഫ് തലത്തിലും പൊതുവായ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുമതി നേതൃത്വം തേടി.

കൊവിഡ് കാലത്ത് ഇന്ധന വിലവര്‍ധനവ് ഉയര്‍ത്തി നടന്ന പ്രാദേശിക സിപിഐ പ്രതിഷേധങ്ങള്‍, കുഞ്ഞനന്തന്റെ പൊതുദര്‍ശനത്തില്‍ തടിച്ചുകൂടിയ ജനാവലി തുടങ്ങി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളില്‍ ഭരണകക്ഷികളുടെ മേല്‍ ആക്ഷേപമുയര്‍ന്നതോടയാണ് നിയന്ത്രണത്തിലേക്ക് കടക്കുന്നത്. കൊവിഡ് കാലത്ത് സമരങ്ങള്‍ നിയന്ത്രിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ഥി യുവജന പരിപാടികളില്‍ പാര്‍ട്ടി നേതാക്കള്‍ വിട്ടുനില്‍ക്കണം. പാര്‍ട്ടി ഓഫീസുകളില്‍ പ്രവര്‍ത്തകരുടെ തിരക്ക് ഒഴിവാക്കാന്‍ ആവശ്യങ്ങള്‍ ഇമെയിലിലൂടെ അറിയിക്കണം തുടങ്ങിയ തീരുമാനങ്ങളും സിപിഐ കൈക്കൊണ്ടിട്ടുണ്ട്. എല്‍ഡിഎഫ് തലത്തിലും പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കും.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളില്‍ 10 പേരില്‍ കൂടുതല്‍ പാടില്ലെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തു.

Latest