കൊലവിളി മുദ്രാവാക്യം: ഡിവൈഎഫ്‌ഐ മൂത്തേടം മേഖലാ സെക്രട്ടറിക്ക് എതിരെ നടപടി

Posted on: June 22, 2020 5:14 pm | Last updated: June 22, 2020 at 5:20 pm

മലപ്പുറം | നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്ക് എതിരെ നടപടി. മൂത്തേടം മേഖല സെക്രട്ടറി പികെ ഷെഫീഖിനെ എല്ലാവിധ സംഘടനാ ചുമതലകളില്‍ നിന്നും മാറ്റിയതായി ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഷുക്കൂറിനെ കൊന്നത് മറക്കേണ്ട എന്ന തരത്തില്‍ ഭീഷണി മുദ്രാവാക്യം വിളിച്ച് നിലമ്പൂർ മൂത്തേടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് വിവാദമായത്. കോണ്‍ഗ്രസ്സ് സിപിഎം തര്‍ക്കം നിലനിന്ന സ്ഥലമായിരുന്നു മൂത്തേടം. ഇത് അടിപിടി കേസില്‍ എത്തുകയും സിപിഎം പ്രവര്‍ത്തകന് പരിക്കേല്‍ക്കകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യം വിളി ഉയര്‍ന്നത്. ‘ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ഇനിയും അരിഞ്ഞു തള്ളും’ എന്നായിരുന്നു എന്നായിരുന്നു മുദ്രാവാക്യം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് നടപടി.

അതിനിടെ സംഭവത്തില്‍ അഞ്ച് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

ALSO READ  മലപ്പുറത്തിന് ഇന്ന് 51-ാം പിറന്നാൾ