Connect with us

National

സുരക്ഷാ സേനയെ ആവര്‍ത്തിച്ച് അപമാനിക്കുന്നത് മന്‍മോഹന്‍ സിംഗ് അവസാനിപ്പിക്കണമെന്ന് ജെ പി നഡ്ഡ

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ. നമ്മുടെ സുരക്ഷാസേനയും അവരുടെ അവരുടെ വീര്യത്തെയും ആവര്‍ത്തിച്ച് അപമാനിക്കുന്നതും ചോദ്യംചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് നഡ്ഡ പറഞ്ഞു.

വീണ്ടു വീണ്ടും അവരെ അപമാനിക്കുന്നത് അവസാനിപ്പിക്കു. ഇത്തരം സമയങ്ങളില്‍ ദേശീയ ഐക്യത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലഡാക്കില്‍ ചൈന- ഇന്ത്യാ സംഘര്‍ഷത്തില്‍ 20 ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ച കേണല്‍ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്‍മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍ വിഷയത്തെ കോണ്‍ഗ്രസ് രാഷട്രീയവത്കരിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു.

Latest