Connect with us

Kerala

കൊവിഡ് മൂലം നിര്‍ത്തിവെച്ച നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇന്ന് പുനരാരംഭിക്കും

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൊവിഡ് മൂലം നിര്‍ത്തിവെച്ച വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. ആക്രമണത്തിന് ഇരയായ നടിയുടെ ക്രോസ് വിസ്താരമാണ് ഇന്ന് നടക്കുക. ഇത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്‌റെ തീയതിയും നിശ്ചയിക്കാനുണ്ട്.

പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെയാണ് കൊവിഡ് എത്തിയത്. ഇതോടെ വിചാരണ നടപടികളും തടസ്സപ്പെട്ടു. മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. സിദ്ദീഖിനെ മുമ്പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. ഇതിനിടെ കേസിലെ ആറാം പ്രതി പ്രദീപിന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest