Connect with us

National

ഭരണകൂടത്തിന്റെ മൗന പിന്തുണയില്‍ ജനത്തിന്റെ ചോരയൂറ്റി എണ്ണക്കമ്പനികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചയായ പതിനാറാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇ
തോടെ പെട്രോള്‍ വില 81 രൂപ കടന്നു. ഡീസലിന് 76.12 പൈസയാണ് വില. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 8.33 ഡീസലിന് 8.98 രൂപയുമാണ് കൂട്ടിയത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ വില ഉയരുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വീപ്പയ്ക്ക് 100 ഡോളറായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. വീപ്പയ്ക്ക് 42 ഡോളറായി വില കുറഞ്ഞെങ്കിലും രാജ്യത്തെ എണ്ണ വിലയില്‍ അത് പ്രതിഫലിക്കുന്നില്ല.

 

 

---- facebook comment plugin here -----

Latest