Connect with us

National

പരമ്പര കൊലയാളി സയനൈഡ് മോഹനന്‍ 20ാമത്തെ കേസിലും കുറ്റക്കാരന്‍

Published

|

Last Updated

മംഗളൂരു | പരമ്പര കൊലയാളി സയനൈഡ് മോഹനന്‍ 20ാമത് കേസിലും കുറ്റക്കാരനെന്ന് പ്രദേശിക കോടതി കണ്ടെത്തി. 2009ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് നടപടി. സയനൈഡ് മോഹന് എതിരായ അവസാനത്തെ കേസുകൂടിയാണിത്. നേരത്തെ അഞ്ച് കൊലക്കേസുകളില്‍ മോഹനന് കോടതി വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

കാസര്‍കോട്ട് ഒരു ലേഡീസ് ഹോസ്റ്റലില്‍ പാചകക്കാരിയായ 25 കാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ മോഹനെ കുറ്റക്കാരനായി കണ്ടെത്തിയത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. 2009 ജൂലൈ എട്ടിന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി മോഹനോടൊപ്പം ബെംഗളുരുവിലേക്ക് പോവുകയായിരുന്നു.

ഇവിടെ ലോഡ്ജ്മുറിയീല്‍ വെച്ച് യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുകയും പിന്നീട് ഗര്‍ഭനിരോധന ഗുളികയെന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.