Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ച 12 വിദേശ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ യു പി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

മുസാഫര്‍നഗര്‍ | ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച നേപ്പാളില്‍ നിന്നുള്ള 12 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പകര്‍വ്യാധി നിയമം അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ശനിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ലോക്ക്ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയതിന് ഏപ്രില്‍ ആദ്യത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ഇവരെല്ലാം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ഡല്‍ഹി, മണിപ്പൂര്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലുള്ള മറ്റ് 22 തബ്ലീഗുകാര്‍ക്കെതിരെയും പോലീസ് പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

കൊവിഡ് പടര്‍ന്നുപിടിച്ച മാര്‍ച്ചില്‍ ഡല്‍ഹിയിലെ ആസ്ഥാനത്ത് വിദേശികളെയടക്കം പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയ തബ്ലീഗിന്റെ നടപടി വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇന്ത്യയാകമാനം കൊവിഡ് പടര്‍ത്തിയത് ഈ സമ്മേളനവും മുസ്ലിംകളുമാണെന്ന പ്രചാരണവും സംഘ്പരിവാറുകാരും ചില മുഖ്യമന്ത്രിമാരും നടത്തിയിരുന്നു.