National
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 5.1 തീവ്രതയുള്ള ഭൂചലനം

ന്യൂഡല്‍ഹി | രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച വൈകീട്ട് 4.16 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മിസോറാമിലെ ഐസ്വാളില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) സ്ഥിരീകരിച്ചു. 35 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.
അയല്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും അനുഭവപ്പെട്ടു. എന്‍സിഎസിന്റെ കണക്കനുസരിച്ച്, രാജൗരിയില്‍ നിന്ന് 61 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. ഡല്‍ഹി എന്‍സിആര്‍, ഹരിയാന, ജമ്മു കശ്മീര്‍, ഗുജറാത്ത് എന്നിവയുള്‍പ്പെടെ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ തീവ്രതതയുള്ള ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.